മധ്യപ്രദേശില്‍ ട്രാക്​ടര്‍ ട്രോളി ജീപ്പിലിടിച്ച്‌​ 12 മരണം

മധ്യപ്രദേശി​െല മൊറീനയില്‍ ട്രാക്​ടര്‍ ട്രോളി ജീപ്പിലേക്ക്​ ഇടിച്ചു കയറി 12 പേര്‍ കൊല്ലപ്പെട്ടു. എട്ട്​​ പേര്‍ക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ സമീപ​െത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. പുലര്‍ച്ചെ ആറുമണിയോ​െടയാണ്​ സംഭവം.

ഘുര്‍ഗാനിലെ മരണാനന്തര ചടങ്ങില്‍ പ​െങ്കടുക്കാന്‍ പോകുകയായിരുന്നുഒരു കുടുംബത്തി​ലെ അംഗങ്ങളാണ്​ അപകടത്തില്‍ പെട്ടത്​. ഗ്വാളിയോര്‍ ജില്ലക്കാരാണ്​ മരിച്ചവര്‍.

അനധികൃതമായി മണല്‍ കടത്തിക്കൊണ്ടു വന്നതായിരുന്നു ട്രാക്​ടര്‍ ട്രോളി. സംഭവശേഷം ട്രാക്​ടറി​​െന്‍റ ഡ്രൈവര്‍ സ്​ഥലത്തു നിന്ന്​ രക്ഷപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *