പാലാ സെന്റ് തോമസ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍


പാലാ സെന്റ് തോമസ് കോളേജ് ബിരുദ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥി രാജാക്കാട് സ്വദേശി തുരുത്തിമന അഭിനന്ദ് ആണ് മരിച്ചത്.


പരീക്ഷയ്ക്ക് കോപ്പിയടിച്ചതു പിടിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു. പരീക്ഷയില്‍ കോപ്പി അടിച്ചത് ഇന്‍വിലിജേറ്റര്‍ കണ്ടെത്തിയിരുന്നു. ഇത് യൂണിവേഴ്സ്റ്റിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തതായി പറഞ്ഞത് മാനസികസംഘര്‍ഷത്തിനിടയാക്കിയിരുന്നു.


മൂന്ന് വര്‍ഷം ഡീബാര്‍ ചെയ്യുന്നത് ഭയന്ന് മാനസിക സംഘര്‍ഷംമൂലം തിരികെ ഹോസ്റ്റലിലെത്തി അഭിനന്ദ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. പോലീസ് ഇക്കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.

മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.



Sharing is Caring