മധുരയെ ആഴത്തിലറിയാം,ജയം ഉറപ്പ്;മധുരയില്‍ പ്രതീക്ഷയോടെ സിപിഎം

മധുരയാണ് തമിഴ്‌നാട്ടില്‍ സിപിഎമ്മിന് ഏറെ ജയപ്രതീക്ഷയുള്ള മണ്ഡലം.സിനിമ താരങ്ങളടക്കം തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ മണ്ഡലമാണ് ഇത്.ഇവിടെ ശക്തമായ മത്സരമാണ് നടക്കുക.എഴുത്തുകാരന്‍ എസ്.വെങ്കടേശനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. സഖ്യവും സ്ഥാനാര്‍ഥിയുടെ പൊതു സ്വീകാര്യതയും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം അണ്ണാ ഡിഎംകെ വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ സാധ്യതയുള്ളതും അനുകൂലമാകും. നടന്‍ സമുദ്രകനിയടക്കമുള്ള താരങ്ങള്‍ വെങ്കടേശന് വേണ്ടി പ്രചാരണത്തിനെത്തി.മധുരയെ ആഴത്തിലറിയാമെന്നും ജയം ഉറപ്പാണെന്നും സ്ഥാനാര്‍ഥി പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *