മദ്യലഹരിയിലെത്തിയ അസിസ്‌റ്റന്റ് ബി.ഡി.ഒ മൂന്നുപേരെ മര്‍ദിച്ചതായി പരാതി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
ബ്ലോക്ക് പഞ്ചായത്ത് അസിസ്‌റ്റന്റ് ബി.ഡി.ഒ. എം.എം. മധുവിനെതിരെയാണ് പരാതി. മദ്യലഹരിയിലെത്തിയ ബി.ഡി.ഒയുടെ വാഹനം മറ്റൊരു വാഹനത്തില്‍ തട്ടിയതോടെയാണ് തര്‍ക്കം ഉടലെടുത്തത്.

ഇരട്ടയാര്‍ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഡ്രൈവര്‍ ഐവിനാണ് ആദ്യം മര്‍ദനമേറ്റത്. തുടര്‍ന്ന് ഐ.സി.ഡി.എസ്. ഓഫീസില്‍ കയറി ബഹളമുണ്ടാക്കിയ മധു വനിതാജീവനക്കാരിയെയും മറ്റൊരു ജീവനക്കാരനെയും മര്‍ദിച്ചു. തുടര്‍ന്ന് കട്ടപ്പന പോലീസ് സ്‌ഥലത്തെത്തി മധുവിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.













