മദ്ധ്യപ്രദേശിന്റെ സമാധാനത്തിനായി ശിവരാജ് സിങ് ചൗഹാന്‍ അനിശ്ചിതകാല നിരാഹാരം കിടക്കും


കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യവുമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം കാലാപത്തിന്റെ രൂപം കൊള്ളുന്ന സാഹചര്യത്തില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഉപവാസ സമരത്തിനൊരുങ്ങുന്നത്.
ഇന്ന് രാവിലെ 11 മുതല്‍ ദസ്സറ മൈതാനത്തുവച്ചാണ് അനിശ്ചിതകാല നിരാഹാരമനുഷ്ടിക്കാന്‍ തയ്യാറെടുക്കുന്നത്.
വിളകളുടെ വിലയില്‍ വര്‍ദ്ധനവും കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യവുമായി കര്‍ഷകര്‍ നടത്തിയ സമരത്തിലേക്ക് പോലീസ് നടത്തിയ വെടിവയ്പ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ സമരം കലാപത്തിലേക്ക് വഴിവെച്ചിരുന്നു. സമാധാനം തിരികെ പിടിക്കുന്നതിനാണ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.
മദ്ധ്യപ്രദേശ് സമാധാനപാതയിലേക്ക് കടക്കുംവരെ അനിശ്ചിതകാല നിരാഹാരസമരം നടത്താനാണ് തീരുമാനം. ജനങ്ങള്‍ക്ക് എന്നെ വന്നു കാണാം. എന്തു ചര്‍ച്ചയ്ക്കും തയ്യാറാണ്. പ്രശ്‌നപരിഹാരം വരെ ചര്‍ച്ചകള്‍ തുടരും. അതുവരെ നിരാഹാരമിരിക്കും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം കര്‍ഷകരെ കാണുന്നതിന് എത്തിയ കോണ്‍ഗ്രസ് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.




Sharing is Caring