മത്സ്യതൊഴിലാളികളെ ലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു


തമിഴ്‌നാട് സ്വദേശികളായ അഞ്ച് മത്സ്യതൊഴിലാളികളെ ശ്രിലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. ഞായറാഴ്ച നെടുംതീവില്‍വച്ചാണ് നേവിക സേന മത്സ്യതൊഴിലാളികളെ പിടികൂടിയത്.


സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. നാവിക സേന മത്സ്യബന്ധന വലകള്‍ നശിപ്പിക്കുകയും ബോട്ടിലെ ജിപിഎസ് സംവിധാനം തകര്‍ക്കുകയും ചെയ്തതായി മത്സ്യതൊഴിലാളി അസോസിയേഷന്‍ പ്രസിഡന്റ് എസ്. ഇമിരത് പറഞ്ഞു.




Sharing is Caring