മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചതിന് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തു


എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ ആലുവ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 153 എ സെക്ഷന്‍ പ്രകാരമാണ് കേസ്. പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം പ്രതിക്ക് ജാമ്യവും ലഭിക്കില്ല.വിവാദ പ്രസ്താവനയുടെ പേരില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് പതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, ടി.എന്‍ പ്രതാപന്‍ എംഎല്‍എ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം ആലുവ പൊലീസാണ് കേസെടുത്തത്.




Sharing is Caring