ഒന്‍പതാമത് കേരളാ ട്രാവല്‍ മാര്‍ട്ട് 2016 സെപ്തംബര്‍ 28 മുതല്‍ 30വരെ


kerala-travel-mart
ഒന്‍പതാമത് കേരളാ ട്രാവല്‍ മാര്‍ട്ട് 2016 സെപ്തംബര്‍ 28 മുതല്‍ 30വരെ കൊച്ചിയില്‍ നടക്കും. കേരള സര്‍ക്കാരിന്റെ വിനോദസഞ്ചാരവകുപ്പും കേരള ട്രാവല്‍ മാര്‍ട് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി വെല്ലിംഗ്ടണ്‍ ഐലന്റിലെ സാമുദ്രികാ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്.വിനോദ സഞ്ചാര മേഖലയിലെ പദ്ധതികളും സേവനങ്ങളും ട്രാവല്‍ മാര്‍ട്ടിലൂടെ ജനങ്ങളിലേക്കെത്തിക്കുമെന്ന് മന്ത്രി എപി അനില്‍കുമാര്‍ പറഞ്ഞു.വിനോദസഞ്ചാരരംഗത്തെ സെല്ലേഴ്‌സിനും, ബയേഴ്‌സിനും കൂടാതെ മാധ്യമങ്ങള്‍ക്കും പരസ്പരം കാണുന്നതിനും ആശയവിനിമയം ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ടൂര്‍ ഓപ്പറേറ്റര്‍സ്, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേയ്‌സ്, ഹൗസ്‌ബോട്ടുകള്‍, ആയുര്‍വേദിക് റിസോര്‍ട്ടുകള്‍, സാംസ്‌കാരികകലാകേന്ദ്രങ്ങള്‍ തുടങ്ങിയവ ട്രാവല്‍ മാര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കും.യു.കെ, സ്‌പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ അന്തര്‍ദേശീയ ബയേഴ്‌സുകള്‍ക്കു പുറമെ ആസ്‌ട്രേലിയ, സൗത് ആഫ്രിക്ക, മലേഷ്യ, എന്നീ പുത്തന്‍ മാര്‍ക്കറ്റുകളുടെ സാന്നിധ്യം ഇത്തവണത്തെ കെ.ടി.എമ്മിന്റെ സവിശേഷതയാണെന്ന് ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി ഭാരവാഹി ജോണി വിന്‍സന്റ് പറഞ്ഞു.കേരളത്തിന്റെ വിനോദ സഞ്ചാരസാധ്യതകളെ ലക്ഷ്യമാക്കി നടത്തുന്ന ഇന്ത്യയിലെ ഏക ട്രാവല്‍ മാര്‍ട്ടാണ് ഇത്.പുതിയ വിനോദസഞ്ചാര ആശയങ്ങളായ ഗ്രാമീണ ജീവിതാനുഭവം, സാംസ്‌കാരിക യാത്ര കൂടാതെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ വിവാഹം മുതലായവ ഇത്തവണത്തെ കെ.ടി.എമ്മിന്റെ ആകര്‍ഷകങ്ങളായിരിക്കും.