മണിപ്പൂരിൽ വീണ്ടും ആക്രമണങ്ങൾ ശക്തമാകുന്നു


സമാധാനം പുനഃ സ്ഥാപിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും ആക്രമണങ്ങൾ ശക്തമാകുന്നു. അക്രമകാരികൾ കർഷകർക്ക് നേരെ വെടിവയ്പ്പ് നടത്തി. ബിഷ്ണുപുർ ജില്ലയിലെ കർഷകർക്ക് നേരെയാണ് അക്രമണം ഉണ്ടായത്. 20 ഓളം കർഷകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.


മേഖലയിൽ സുരക്ഷാസേനയും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടൽ 15 മിനിറ്റോളം നീണ്ടു. അതേസമയം ആക്രമികൾ കൊലപ്പെടുത്തിയ 31കാരി ക്രൂരബലാത്സംഗത്തിനിരയാതായിട്ടാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിന്റെ 99% പൊള്ളലേൽക്കുകയും അവയവങ്ങൾ മുറിച്ചു മാറ്റിയതായും റിപ്പോർട്ടിൽ കണ്ടെത്തി. തലയോട്ടി തകർത്ത നിലയിൽ ആണ്.




Sharing is Caring