കൊടകര കള്ളപ്പണ ഇടപാട് കേസില്‍ ഇഡിക്കും ആദായ നികുതി വകുപ്പിനും ഹൈക്കോടതി നോട്ടീസ്


കൊടകര കള്ളപ്പണ ഇടപാട് കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.


കൊടകര കവര്‍ച്ച കേസിലെ 50–ാം സാക്ഷി സന്തോഷ് നല്‍കിയ ഹര്‍ജിയിലാണു നോട്ടീസ്.ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് നിര്‍ദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടായിരുന്നു ഹർജി. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു




Sharing is Caring