മണിപ്പൂരിനെ ആശങ്കയിലാഴ്ത്തി തീവ്രവാദഭീഷണി.

മണിപ്പൂരിനെ ആശങ്കയിലാഴ്ത്തി തീവ്രവാദഭീഷണി. മ്യാന്‍മര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വരുന്ന തീവ്രവാദ സംഘമാണ് മണിപ്പൂരില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം നടത്തി വരുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്കൊപ്പം ചേര്‍ന്നാണ് ഇവ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇവരുടെ ഭീഷണി എന്നതാണ് ആശങ്കയ്ക്ക് വഴിവെക്കുന്നത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നതടക്കമുള്ള ഗൂഢലക്ഷ്യങ്ങള്‍ ഇതിന് പുറകിലുണ്ടെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദഗ്രൂപ്പുകള്‍ മ്യാന്‍മറില്‍ പുതിയ ബേസ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *