മകള്‍ക്ക് അസുഖം കൂടി; വിവരമറിഞ്ഞ് പുറപ്പെട്ട പിതാവിന് കാറപകടത്തില്‍ ദാരുണാന്ത്യം; പിന്നാലെ മകളും മരിച്ചു


പഴയങ്ങാടി: മകള്‍ക്ക് അസുഖം കൂടിയതറിഞ്ഞ് ഭാര്യവീട്ടിലേക്ക് പുറപ്പെട്ട യുവാവിന് ദാരുണാന്ത്യം. മാട്ടൂല്‍ സൗത്ത് സി.എച്ച്‌. സെന്ററിനു സമീപത്തെ മുക്കലക്കകത്ത് മുഹമ്മദ് ബിലാല്‍(32) ആണ് മരിച്ചത്. മൂന്നുമാസം പ്രായമായ കുഞ്ഞിന് ഹൃദ്രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പുറപ്പെട്ടതാണ് ബിലാല്‍. റോഡിലേക്ക് കയറിയ ഒരാളെ രക്ഷപ്പെടുത്താല്‍ ശ്രമിക്കവേ നിയന്ത്രണംവിട്ട കാര്‍ ഖിളര്‍ പള്ളിക്കു സമീപത്തെ കൈത്തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ മുഹമ്മദ് ബിലാലിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷംഷീറയാണ് ഭാര്യ.


ഹൃദയസംബന്ധമായ അസുഖമായിരുന്നു കുഞ്ഞിന്. പെട്ടെന്ന് രോഗം മൂര്‍ച്ഛിച്ച വിവരം ബിലാലിനെ അറിയിച്ചശേഷം മറ്റൊരു വാഹനത്തില്‍ വീട്ടുകാര്‍ കുട്ടിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെയും രക്ഷിക്കാനായില്ല. ദുബായില്‍ െ്രെഡവറായി ജോലിചെയ്തിരുന്ന ബിലാല്‍ മൂന്നുമാസം മുമ്ബ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ലോക്ഡൗണായതിനാല്‍ തിരികെ പോകാനും കഴിഞ്ഞില്ല.


പഴയങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് മാട്ടൂല്‍ മൊഹ്ദ്ദീന്‍ പള്ളി കബര്‍സ്ഥാനില്‍ കബറടക്കി. പരേതനായ നാറാത്തെ മുഹമ്മദ് കുഞ്ഞിയുടെയും മുക്കലക്കകത്ത് ഹഫ്‌സത്തിന്റെയും മകനാണ് ബിലാല്‍.



Sharing is Caring