മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം; ശബരിമല നട ഇന്ന് അടയ്ക്കും

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും.ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവവപ്പെടുന്നത്.ശബരിമലയില്‍ ഇതുവരെയുള്ള നടവരവ് 150 കോടി കടന്നു.

കഴിഞ്ഞദിവസം പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ ശബരിമല സന്നിധാനത്ത് നടന്ന കളഭാഭിഷേകത്തോടെ സന്നിധാനത്തെ അഭിഷേകങ്ങളും പ്രധാന പൂജകളും പൂര്‍ത്തിയായി.
ഇന്ന് പന്തളം രാജപ്രതിനിധി പരമ്പരാഗത ആചാര പ്രകാരം ദര്‍ശനം നടത്തിയശേഷം നട അടക്കും.

തിരുവാഭരണങ്ങളുമായി രാജപ്രതിനിധി പന്തളത്തേക്ക് മടക്കയാത്ര തുടങ്ങും. പരമ്പരാഗത കാനനപാതയിലൂടെയാണ് മടക്കയാത്ര . കുംഭമാസ പൂജകള്‍ക്കായി ഇനി ഫെബ്രുവരി 12നാണ് നട തുറക്കുക.13 മുതൽ 17 വരെ യാണ് നട തുറന്നിരിക്കുക. 17 ന് രാത്രി ഹരിവരാസനം പാടി ശ്രീകോവിൽ നട അടയ്‌ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *