മകരജ്യോതി ദര്‍ശിച്ച്‌ ഭക്തര്‍; ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരിമല


മകരജ്യോതി ദര്‍ശിച്ച്‌ ഭക്തര്‍, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരിമല. സംഘപരിവാര്‍ അക്രമങ്ങളൊഴിഞ്ഞ് ശാന്തമായ ശബരിമലയില്‍ വിശ്വാസികള്‍ ഭക്തിയുടെ നിറവിലാണ്. ഭക്തിസാന്ദ്രമായ അയ്യപ്പ സന്നിധാനത്ത് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.


27 വര്‍ഷങ്ങള്‍ക്കുശേഷം 50 വയസില്‍ താഴെയുള്ള സ്ത്രീകള്‍ ദര്‍ശനത്തിനെത്തി എന്നതാണ് ഇത്തവണത്തെ മണ്ഡലകാലത്തിന്റെ പ്രത്യേകത. ഭരണഘടനയുടെ മഹത്വം ഉയര്‍ത്തിപ്പിടിച്ച സുപ്രിംകോടതി വിധിയിലൂടെയാണ് ശബരിമലയിലെ ലിംഗവിവേചനം ഒഴിവായത്. സംഘപരിവാറും ബിജെപിയും യുഡിഎഫും സുപ്രിംകോടതി വിധിക്കെതിരെ തിരിഞ്ഞിരുന്നുവെങ്കിലും യുവതികളായ വിശ്വാസികള്‍ ഇവരെ തള്ളിക്കളഞ്ഞു.


ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ട് എന്ന് വരുത്തിത്തീര്‍ത്തുകൊണ്ട് ബിജെപി പ്രഖ്യാപിച്ച ഉപവാസ സമരവും പൊളിഞ്ഞ മട്ടാണ്. ഉപവാസംകിടക്കാന്‍ ആളില്ലാത്തതും യാതൊരു പ്രശ്‌നവും ശബരിമലയില്‍ ഇല്ലാത്തതും ഉപവാസ സമരത്തെ പരിഹാസ്യമാക്കി. 22ന് ശബരിമല വിഷയത്തിലെ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്ന ദിവസം ഉപവാസ സമരം നിര്‍ത്തി തലയൂരാനുള്ള കണക്കുകൂട്ടലിലാണ് ബിജെപി ഇപ്പോള്‍.



Sharing is Caring