മംഗലംഡാം മലയോര മേഖലയില്‍ വീണ്ടും പുലിയിറങ്ങി


മംഗലംഡാം മലയോര മേഖലയില്‍ വീണ്ടും പുലിയിറങ്ങി. മംഗലംഡാം ഒലിംകടവ് പൈതല പ്രദേശത്തിറങ്ങിയ പുലി പൈതല വെള്ളയുടെ വീട്ടിലെ ആടിനെ കടിച്ചുകൊന്നു. ജനവാസകേന്ദ്രങ്ങളില്‍ നിരന്തരം പുലിയിറങ്ങുന്നതിനാല്‍ ബന്ധപ്പെട്ടവര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യട്ടു. ആടിന് മൂന്ന് വയസ്സുണ്ട്. ബഹളംകേട്ട് ഉണര്‍ന്നപ്പോള്‍ പുലി ഓടിപ്പോകുന്നത് കണ്ടതായി വീട്ടുകാര്‍ പറഞ്ഞു.ആടിനെ കൊന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ ഭക്ഷിക്കാതെ പുലി ഓടുകയായിരുന്നു . വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചു.




Sharing is Caring