ഭീ​ക​ര​വാ​ദ ഫ​ണ്ടിം​ഗ് കേസ്: കാ​ഷ്മീ​ര്‍ വ്യ​വ​സാ​യി വ​ട്ടാ​ലി​ക്കു ജാ​മ്യം

ന്യൂ​ഡ​ല്‍​ഹി: ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ധ​ന​സമാഹരണവുമായി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കാ​ഷ്മീ​ര്‍ വ്യ​വ​സാ​യി സ​ഹൂ​ര്‍ അ​ഹ​മ്മ​ദ് ഷാ ​വ​ട്ടാ​ലി​ക്കു ജാ​മ്യം. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ മു​ര​ളീ​ധ​ര്‍, വി​നോ​ദ് ഗോ​യ​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് വ​ട്ടാ​ലി​ക്കു ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടി​ന്‍​മേ​ലാ​ണ് ജാ​മ്യം. ക​ഴി​ഞ്ഞ ജൂ​ണ്‍ എ​ട്ടി​ന് വി​ചാ​ര​ണ കോ​ട​തി വ​ട്ടാ​ലി​യു​ടെ ജാ​മ്യ ഹ​ര്‍​ജി ത​ള്ളി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് 17നാ​ണ് വ​ട്ടാ​ലി​യെ എ​ന്‍​ഐ​എ അ​റ​സ്റ്റു ചെ​യ്ത​ത്. ജ​നു​വ​രി 18 വ​ട്ടാ​ലി​ക്കും ല​ഷ്ക​റെ ത​ല​വ​ന്‍ ഹാ​ഫി​സ് സ​യീ​ദ്, ഹി​സ്ബു​ള്‍ മു​ജാ​ഹു​ദീ​ന്‍ ത​ല​വ​ന്‍ സ​യ്ദ് സ​ലാ​ഹു​ദീ​ന്‍ അ​ട​ക്ക​മു​ള്ള 12 പേ​ര്‍​ക്കെ​തി​രെ എ​ന്‍​ഐ​എ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *