ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു


കൊല്ലം : ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കൊല്ലം അഞ്ചാലംമൂടില്‍ രതീഷ് ഭവനില്‍ രാജന്‍ പിള്ളയാണ് (65) രാവിലെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു.


റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനാണ് രാജന്‍ പിള്ളി. പരിക്കേറ്റ ഭാര്യ രമണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രി നടന്ന വഴക്കില്‍ വെട്ടേറ്റ ഭാര്യ മരിച്ചെന്ന് കരുതിയാകാം ഭര്‍ത്താവ് തൂങ്ങി മരിച്ചതനെന്നാണ് പോലീസ് കരുതുന്നത്. രമണി ഇപ്പോഴും ആശുപത്രിയില്‍ അബോധാവസ്ഥയിലാണ് .




Sharing is Caring