ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി; ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സുഷമ സ്വരാജ്

ഹൈദരാബാദ്: ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഇത്തരക്കാരായ 25 പേരുടെ പാസ്‌പോര്‍ട്ട് ഇതിനകം റദ്ദാക്കി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയതായിരുന്നു സുഷമ.

ഭാര്യയെ ഉപേക്ഷിക്കുകയോ സ്ത്രീധനത്തിനായി പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളെ അറസ്റ്റ് ചെയ്യാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇരയാക്കപ്പെട്ട ഏതാനും സ്ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

നിയമപരവും സാമ്പത്തികവുമായ സഹായം നല്‍കാന്‍ നടപടി വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ മറുപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കഴിഞ്ഞ 13ന് കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *