ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് കട്ടിലില്‍ കയറിയിരുന്ന യുവതിക്ക് പാമ്ബ് കടിയേറ്റ് ദാരുണമരണം


ഗൊരഖ്പുര്‍: ഭര്‍ത്താവുമായി മൊബൈലില്‍ സംസാരിക്കവെ അശ്രദ്ധമായി പാമ്ബുകള്‍ക്ക് മുകളില്‍ കയരിയിരുന്ന യുവതിക്ക് ദാരുാണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണു യുവതി പാമ്ബുകടിയേറ്റു മരിച്ചത്. വീടിനുള്ളില്‍ കയറിയ പാമ്ബുകളെ യുവതി കണ്ടിരുന്നില്ല. തായ്‌ലന്‍ഡില്‍ ജോലി ചെയ്യുന്ന ജയ്‌സിങ് യാദവിന്റെ ഭാര്യ ഗീതയാണു മരിച്ചത്.


വീടിനുള്ളിലിരുന്ന് ജയ്സിങ്ങുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെയാണു ഗീതയ്ക്കു പാമ്ബു കടിയേറ്റത്. രണ്ടു പാമ്ബുകള്‍ വീടിനുള്ളില്‍ കടന്ന് കട്ടിലില്‍ കയറിയത് ഇവര്‍ അറിഞ്ഞിരുന്നില്ല. ഭര്‍ത്താവുമായി സംസാരിക്കുന്നതിനിടെ ഇവര്‍ കട്ടിലില്‍ കിടന്ന പാമ്ബുകള്‍ക്കു മുകളില്‍ ഇരിക്കുകയായിരുന്നു.
കടിയേറ്റു മിനിറ്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയിലായ ഗീതയെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുക്കള്‍ തിരികെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ പാമ്ബുകളെ കണ്ടത്.




Sharing is Caring