ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചു ഇനി എണ്ണവില കൂടും


ന്യൂഡല്‍ഹി: അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.
സോയ ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍, കടുകെണ്ണ എന്നിവയുടെ ഇറക്കുമതി തീരുവയാണ് കൂട്ടിയത്.
സോയ് ഓയിലിന്റെയും സണ്‍ ഫ്‌ളവര്‍ ഓയിലിന്റെയും ഇറക്കുമതി ചുങ്കം 35 ശതമാനത്തില്‍നിന്ന് 45 ശതമാനമായാണ് ഉയര്‍ത്തിയത്. കടുകെണ്ണയുടെ തീരുവ 25 ശതമാനത്തില്‍നിന്ന് 35 ശതമാനവുമാകും.


പാമോയിലിന്റെ ഇറക്കുമതി തീരുവ നേരത്തെതന്നെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ശുദ്ധീകരിച്ച പാമോയിലിന് ഇപ്പോള്‍ ഈടാക്കുന്നത് 54ശതമാനം തീരുവയാണ്.പ്രാദേശിക കര്‍ഷകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. രാജ്യത്തിന് ആവശ്യമുള്ളതില്‍ 70 ശതമാനം ഭക്ഷ്യ എണ്ണയും ഇറക്കുമതി ചെയ്യുകയാണ്




Sharing is Caring