ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ കാത്തിയാക്രമണം. സൈനികര്‍ക്ക് നേരെയാണ് കത്തിയാക്രമണം നടത്തിയത്. അക്രമിയെ സൈന്യം വെടിവച്ചു കൊന്നു. അക്രമം നടത്തിയത് 30 വയസുള്ള ആളാണ്. രണ്ടു സൈനികര്‍ക്ക് ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റു.
സംഭവം നടന്നത് ബ്രസല്‍സിലെ ബോള്‍വാര്‍ഡ് എമിലി ജാക്മെയിനിലാണ്. അള്ളാഹു അക്ബര്‍ എന്ന ആക്രോശിച്ച് കൊണ്ടു പാഞ്ഞെടുത്ത അക്രമി സൈനികരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതു ഭീകരാക്രണമാണോ എന്ന പരിശോധിച്ച് വരികയാണെന്ന് ബെല്‍ജിയം ഫെഡറല്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.














