ബ്ര​സീ​ലി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഏ​ഴു ല​ക്ഷ​ത്തി​ലേ​ക്ക്; മ​ര​ണ​സം​ഖ്യ 36,000 ക​ട​ന്നു

ബ്ര​സീ​ലി​യ: ബ്ര​സീ​ലി​ല്‍ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴു ല​ക്ഷ​ത്തോ​ട​ടു​ക്കു​ന്നു. വേ​ള്‍​ഡോ​മീ​റ്റേ​ഴ്‌​സി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം ബ്ര​സീ​ലി​ല്‍ ഇ​തു​വ​രെ 691,962 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ 36,000 പി​ന്നി​ട്ടി​രു​ന്നു. ശ​നി​യാ​ഴ്ച മാ​ത്രം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 27,581 പേ​ര്‍​ക്ക്. 910 പേ​രാ​ണ് ഒ​റ്റ ദി​വ​സം കോ​വി​ഡ് ബാ​ധി​ത​രാ​യി ബ്ര​സീ​ലി​ല്‍ മ​ണ​പ്പെ​ട്ട​ത്.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ അ​മേ​രി​ക്ക​യ്ക്കു പി​ന്നി​ലാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ബ്ര​സീ​ല്‍. അ​തേ​സ​മ​യം, ബ്ര​സീ​ലി​ലെ ക​ണ​ക്കു​ക​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തി​ല്ലെ​ന്നാ​ണ് അ​വി​ട​ത്തെ സ​ര്‍​ക്കാ​ര്‍ ശ​നി​യാ​ഴ്ച അ​റി​യി​ച്ച​ത്. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത മ​റ​യ്ക്കാ​നാ​ണ് ബ്ര​സീ​ലി​യ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നു വി​മ​ര്‍​ശ​ന​മു​ണ്ട്.

രോ​ഗ​ബാ​ധി​ത​രി​ലും മ​ര​ണ​ത്തി​ലും യു​എ​സ് ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. അ​വി​ടെ രോ​ഗ​ബാ​ധി​ത​ര്‍ 20 ല​ക്ഷ​ത്തോ​ട് അ​ടു​ത്തു. മ​ര​ണം 1.12 ല​ക്ഷ​ത്തി​ന് മു​ക​ളി​ലും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *