ബ്രഹ്മപുരത്ത് 95% തീയണച്ചുവെന്ന് എറണാകുളം ജില്ലാ കളക്ടർ

ബ്രഹ്മപുരത്തെ തീ 95% അണച്ചു എന്ന വ്യക്തമാക്കി എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. റീജിയണൽ ഫയർ ഓഫീസർ സുജിത്തിന്റെ നേതൃത്വത്തിൽ മുന്നൂറിലധികം ആളുകൾ പ്രവർത്തിക്കുന്നുണ്ട്.

അഞ്ച് സ്ഥലങ്ങളിലെ ടീ പൂർണമായും അണച്ചു. രണ്ടെണ്ണത്തിലെ തീ അണച്ചെങ്കിലും ഒറ്റപ്പെട്ടയിടങ്ങിൽ തീനാളങ്ങൾ വീണ്ടും ഉയരുന്നുണ്ട്.മാലിന്യങ്ങൾ അടുക്കായി കിടക്കുന്ന, മീഥൈൻ വാതകം ഉയരുന്ന സ്ഥലങ്ങളിൽ ഒറ്റപ്പെട്ട തീ നാളങ്ങൾ ഉണ്ടാകും. ഫയർ ഫോഴ്സ് ഓഫീസറുമായ ചർച്ച ചെയ്തതിൽ നാളത്തോടെ പുക പൂർണമായും ശമിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ദിവസങ്ങളിലായി അന്തരീക്ഷത്തിലെ PM2, PM10 എന്നിവയുടെ അളവ് ഗണ്യമായി കുറഞ്ഞെന്നും കളക്ടർ അറിയിച്ചു.വിമർശനങ്ങളെ ഉള്കൊള്ളുന്നുവെന്ന് ഉമേഷ് വ്യക്തമാക്കി. ഫയർഫോഴ്സ് നിർദ്ദേശമനുസരിച്ചുള്ള സജ്ജീകരണങ്ങളും ബ്രഹ്മപുരത്ത് ഒരുക്കും.
ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിദഗ്ധരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ, 2019 ലെ തീപിടുത്തത്തിന് ശേഷം ഫയർ ഫോഴ്സ് നൽകിയ നിർദേശങ്ങൾ ബ്രഹ്മപുരത്ത് പാലിക്കപ്പെട്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *