ബോട്ടില്‍ കപ്പലിടിച്ച് കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുളള തിരച്ചില്‍ അവസാനിപ്പിച്ചു


കൊച്ചിയില്‍ ആടക്കടലില്‍ കപ്പല്‍ ഇടിച്ചുതകര്‍ത്ത ബോട്ടില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുളള തിരച്ചില്‍ അവസാനിപ്പിച്ചു. മോഡി എന്ന മത്സ്യത്തൊഴിലാളിക്ക് വേണ്ടി നടത്തിയ തിരച്ചിലാണ് നാവികസേനയും കോസ്റ്റ്ഗാര്‍ഡും അവസാനിപ്പിച്ചത്. പനാമ രജിസ്‌ട്രേഷനിലുളള ആംബര്‍ എല്‍ കപ്പലില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ മര്‍ക്കന്‍ഡൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും.
ഡിജി ഷിപ്പിങ്ങിനാണ് മര്‍ക്കന്‍ഡൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ബോട്ടില്‍ കപ്പല്‍ ഇടിച്ചത് അറിഞ്ഞില്ല എന്ന കപ്പിത്താന്റെ വാദം വിശ്വസനീയമല്ല എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. കപ്പലില്‍ നിന്നും പിടിച്ചെടുത്ത വോയിസ് ഡാറ്റാ റെക്കോര്‍ഡര്‍ അടക്കമുളള രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.




Sharing is Caring