ഡല്‍ഹിയില്‍ പതിനാറുകാരി പാര്‍ക്കില്‍ വച്ച് സുഹൃത്തിന്റെ പീഡനത്തിനിരയായതായി പൊലിസ്. രോഹിണി ബെഗംപൂര്‍ ഏരിയയിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് പെണ്‍കുട്ടി 22ഉകാരനായ സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയത്. തന്നെ നിര്‍ബന്ധിച്ചാണ് സുഹൃത്ത് പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പറഞ്ഞു
. അതേ സമയം, തന്നെ കൂട്ടം ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം പൊലിസിനോട് പറഞ്ഞത്.
പെണ്‍കുട്ടി രാത്രി വൈകി വീട്ടിലെത്തിയപ്പോള്‍ രക്ഷിതാക്കള്‍ ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് തന്റെ സുഹൃത്തിനെ രക്ഷപ്പെടുത്താനായി ഒരു കൂട്ടമാളുകള്‍ ചേര്‍ന്നാണ് തന്നെ ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞത്.

ഇതിനായി പെണ്‍കുട്ടി കള്ളക്കഥ മെനയുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. തന്റെ സുഹൃത്തിന്റെ മുന്നില്‍ വച്ച് മറ്റു നാലു പേര്‍ ചേര്‍ന്നാണ് ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പ്രതിയായ സുഹൃത്തിനെ പിന്നീട് പൊലിസ് അറസ്റ്റു ചെയ്തു. യാവാവിനെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തു വന്നത്. പെണ്‍കുട്ടിയുടെ വീടിനടുത്ത് ജോലി ചെയ്യുന്ന യുവാവ് കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു.













