ബൈഡന്റെ വിജയം;പ്രതീക്ഷയോടെ ഇന്ത്യൻ വ്യവസായികൾ

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍ വിജയിച്ചതോടെ ഇന്ത്യന്‍ വ്യവസായികള്‍ക്ക് ശുഭപ്രതീക്ഷ വര്‍ധിക്കുന്നു. വ്യവസായ മേഖലകളോട് പൊതുവേ ഉദാര നയം സ്വീകരിക്കുന്ന ഡെമോക്രാറ്റിക് സര്‍ക്കാര്‍, ഇന്ത്യന്‍ പാരമ്ബര്യമുള്ള വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവര്‍ ഇന്ത്യന്‍ വ്യവസായികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.

‘ വര്‍ദ്ധിച്ചു വരുന്ന വ്യാപാരങ്ങളും നിക്ഷേപ ബന്ധങ്ങളും, ഇന്ത്യ-യുഎസ് സമ്ബദ് വ്യവസ്ഥകളെ ആഴത്തില്‍ ബന്ധിപ്പിക്കുന്നു.കോവിഡ് അനന്തര ബിസിനസ് കാലഘട്ടത്തില്‍, സംയുക്തമായ പ്രവര്‍ത്തനം കൊണ്ട് ഇരു രാജ്യങ്ങളും ഈ സന്ദര്‍ഭം ഫലപ്രദമായി ഉപയോഗിക്കണം.’ എന്നാണ് കോട്ടക്ക് മഹീന്ദ്ര ബാങ്ക് ചെയര്‍മാന്‍ ഉദയ് കോട്ടക് വെളിപ്പെടുത്തുന്നത്.
പി.എച്ച്‌.ഡി ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് സഞ്ജയ് അഗര്‍വാളിന്റെ അഭിപ്രായപ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും എക്കാലത്തും ശക്തമായ സാമൂഹിക വ്യവസായിക സാമ്ബത്തിക ബന്ധങ്ങള്‍ രൂപീകരിക്കാന്‍ ബദ്ധശ്രദ്ധരാണ്. ഇപ്പോള്‍ ഭരണത്തിലേറിയിരിക്കുന്ന ഡെമോക്രാറ്റിക് സര്‍ക്കാര്‍, ഇന്ത്യന്‍ നിക്ഷേപകരുടെ സംരംഭകരും ഉദാരമായ സമീപനമാണ് സ്വീകരിക്കുകയെന്നും സഞ്ജയ് അഗര്‍വാള്‍ വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *