വടക്കഞ്ചേരി: ബൈക്ക് മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കിഴക്കഞ്ചേരി നൈനാങ്കാട്ടില്നിന്നും കൊഴുക്കുള്ളി കാക്കോട്ടില്നിന്നും രണ്ട് ബൈക്കുകള്‍ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് മുടപ്പല്ലൂര്‍ മാത്തൂര്‍ പനംതുറവ വിനു (22), വണ്ടിത്താവളം നന്ദിയോട് എന്തല്പ്പാലം സജീവ്കുമാര്‍ (23) എന്നിവരാണ് അറസ്റ്റിലായത്. സജീവ് കുമാറിെന്റ സഹോദരി ഭര്‍ത്താവാണ് വിനു. കഴിഞ്ഞ 18ന് രാത്രിയാണ് നൈനാങ്കാട്ടില്നിന്ന് കാക്കോട്ടുനിന്ന് ബൈക്ക് മോഷണം പോയത്. 1.80 ലക്ഷം രൂപ വിലയുള്ള ആഡംബര ബൈക്കാണ് നൈനാങ്കാട്ടില്നിന്നും മോഷണം പോയത്.
ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇതില്‍ ഒരു ബൈക്ക് കേടായതിനെ തുടര്‍ന്ന് കാത്താം പൊറ്റയിലെ വര്‍ക്ക്ഷോപ്പില്‍ നന്നാക്കാന്‍ കൊടുത്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്. വ്യാഴാഴ്ച വൈകീട്ട് മുടപ്പല്ലൂരിന് സമീപത്ത് െവച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്ബോള്‍ ഇവരില്‍നിന്ന് മൂന്ന് ലിറ്റര്‍ ചാരായവും നാല് കുപ്പി വിദേശമദ്യവും 25,000 രൂപയും പിടിച്ചെടുത്തു. മദ്യം വിറ്റ് കിട്ടിയ തുകയാണെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. മോഷണം പോയ രണ്ട് ബൈക്കുകളും കണ്ടെടുത്തു.

ബി.ജെ.പി പ്രവര്‍ത്തകനായ സജീവ്കുമാര്‍ വണ്ടിത്താവളത്ത് ജനതാദള്‍ പ്രവര്‍ത്തകെന്റ വീട്ടില്‍ പെട്രോള്‍ ബോംബ് എറിഞ്ഞ കേസില്‍ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നിര്‍ദേശപ്രകാരം വടക്കഞ്ചേരി സി.ഐ ബി. സന്തോഷ്, എസ്.ഐ എ. അജീഷ്, എ.എസ്.ഐമാരായ ഉണ്ണികൃഷ്ണന്, ബിനോയ് മാത്യു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കലാധരന്‍, ബാബു, രാംദാസ്, അബ്ദുല്‍ ഷെരീഫ്, ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ റഹീം മുത്തു, ആര്.കെ. കൃഷ്ണദാസ്, യു. സൂരജ്ബാബു, കെ. ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.













