ബെസ്റ്റ് ബസ് സമരം; അന്ത്യശാസനവുമായി ബോംബേ ഹൈക്കോടതി

മുംബൈ: മുംബൈയിലെ ബെസ്റ്റ് ബസ് സമരം അവസാനിപ്പിക്കാന്‍ സമരക്കാര്‍ക്ക് ബോംബേ ഹൈക്കോടതിയുടെ അന്ത്യശാസനം. ഒരു മണിക്കൂറിനുള്ളില്‍ സമരം അവസാനിപ്പിക്കാനാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട യൂണിയന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയാണ്. ഒന്‍പത് ദിവസമായി സമരം തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഇന്നലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച്‌ സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന മാനേജ്മെന്‍റ് കോടതിയില്‍ സമ്മതിച്ചിരുന്നു.

ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയില്‍ 32,000 ബസ് തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് ഒമ്ബതാം ദിവസത്തിലേക്ക് കടന്നു. ശമ്ബള വര്‍ധന, ബെസ്റ്റ് ബസ് ബജറ്റ്, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ബജറ്റുമായി ലയിപ്പിക്കുക, കോര്‍പ്പറേഷന്‍ ജീവനക്കാരുടേതിന് തുല്യമായ ബോണസ് നല്‍കുക, സമരത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *