ബി.ജെ.പി സംസ്ഥാനതല ഭാരവാഹി യോഗം ഇന്ന്


തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനതല ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഇന്നലെ നടന്ന യോഗത്തില്‍ ഭൂരിപക്ഷം നേതാക്കളും നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു പുനഃസംഘടന വേണ്ടെന്ന നിലപാടെടുത്തിരുന്നു.


ഇതു സംബന്ധിച്ചുളള കാര്യങ്ങളാകും ഇന്നത്തെ യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. ജനുവരിയില്‍ പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് നയിക്കുന്ന കേരള യാത്രയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും.




Sharing is Caring