നാല് മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. കണ്ണൂര്‍, കോഴിക്കോട് സ്വദേശികളുടെ സംഘത്തിലെ ഒരാള്‍ യുവതിയാണെന്നും പറയപ്പെടുന്നു.
കോഴിക്കോട് സ്വദേശിനിയാണെന്നും ഇവരുടെ പേര് ഹുദ റഹീം എന്നാണെന്നും പറയുന്നുണ്ട്. ഇവരെകൂടാതെ പതിനെട്ടുകാരിയായ ഹൈദ്രബാദ് സ്വദേശിനിയും ഐ.എസില്‍ ചേര്‍ന്നതായാണ് വിവരം.

കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് റിഷാല്‍, കോഴിക്കോട് സ്വദേശി റിയാസുര്‍ റഹ്മാന്‍ എന്നിവരാണ് ഐ.എസില്‍ ചേര്‍ന്ന മറ്റുനാലുപേരുമെന്നാണ് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ഐ.എസുമായി ബന്ധമുള്ള മൂന്നുപേരെ തെലങ്കാനയില്‍ നിന്നും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ തീവ്രവാദ സംഘടനയിലേക്ക് കൂട്ടുചേര്‍ന്നതായ വിവരം ലഭിച്ചതെന്നും രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുകൊണ്ട് ദേശിയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്.













