ബി.ജെ.പിയും ആര്‍.എസ്.എസും കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്നു: സോണിയാ ഗാന്ധി


ബി.ജെ.പിയും ആര്‍.എസ്.എസും കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇത് കേരള ജനത ഒറ്റക്കെട്ടായി നേരിടുമെന്നും ബി.ജെ.പിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്നും സോണിയ പറഞ്ഞു. തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.


കേരളത്തിലെ കര്‍ഷകരെ മോദി സര്‍ക്കാര്‍ പൂര്‍ണമായി അവഗണിച്ചു. മോദി സമയമെടുത്തത് യാത്രകള്‍ നടത്താനാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളെ അട്ടിമറിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും സോണിയ കുറ്റപ്പെടുത്തി.




Sharing is Caring