ബിഹാറില്‍ പോലീസുകാര്‍ക്കു മര്‍ദനം


പാറ്റ്ന: ബിഹാറില്‍ പോലീസുകാര്‍ക്കു നേരെ ആക്രമണം. ബിഹാറിലെ അറയില്‍ പ്രദേശവാസികള്‍ ചേര്‍ന്നു മൂന്ന് പോലീസുകാരെ മര്‍ദിച്ചു. സംഭവത്തില്‍ പോലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. മുന്‍ ഡെപ്യൂട്ടി മേയര്‍ ധന്‍ബാദ് നീരജ് സിംഗ് കൊലപാതകക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാനെത്തിയ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.


വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പോലീസ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. 2017 മാര്‍ച്ച്‌ 21നാണ് നീരജ് സിംഗ് വെടിയേറ്റ് മരിച്ചത്. നാല് പേര്‍ ചേര്‍ന്ന് സിംഗിന്‍റെ കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.




Sharing is Caring