ബിഹാറില്‍ ഇന്ന് സത്യപ്രതിജ്ഞ; നിതീഷിനൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉള്‍പെടെ 14 മന്ത്രിമാരും

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി പദത്തില്‍ ഈ 69കാരന്റെ നാലാമൂഴമാണ് ഇത്. തര്‍കിഷോറും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാവും.ഇവരെ കൂടാതെ 12 മന്ത്രിമാര്‍ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സത്യപ്രതിജ്ഞ. വൈകീട്ട് 4.30ന് രാജ്ഭവനില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. ഗവര്‍ണര്‍ പദവിയും ബി.ജെ.പിയില്‍ നിന്ന് തന്നെയാണെന്നാണ് സൂചന.

ബി.ജെ.പിയുടെ ചെറിയ സഖ്യകക്ഷികളായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ നിന്നുള്ള പ്രതിനിധികളും ഇന്ന് നിതീഷ് കുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാമേല്‍ക്കുമെന്ന് മുകേഷ് സാനി പറഞ്ഞു.
നേരത്തെ രണ്ട് ഉപമുഖ്യമന്ത്രി പദം ഘടക കക്ഷികളായ വി.ഐ.പിയും എച്ച്‌.എ.എമ്മും ആവശ്യപ്പെട്ടിരുന്നു. ജിതന്‍ റാം മാഞ്ചിയും മുകേഷ് സാനിയുമാണ് ആവശ്യമുന്നിയിച്ചിരുന്നത്.

നിതീഷ് കുമാറിന്റെ മറ്റു മന്ത്രിമാരാരായിരിക്കുമെന്നതിനെക്കുറിച്ച്‌ ഇതുവരെ വിവരങ്ങളൊന്നും ലഭ്യമല്ല. മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതില്‍ ബി.ജെ.പിക്കകത്ത് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിവിധ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച്‌ ബീഹാര്‍ മന്ത്രിസഭയില്‍ 36 മന്ത്രിമാരായിരിക്കും ഉണ്ടാവുകയെന്നാണ് സൂചന. 20-21 പോസ്റ്റുകളില്‍ ബി.ജെ.പി മന്ത്രിമാരായിരിക്കുമെന്നും ജെ.ഡി.യുവിന് 11-12 സീറ്റുകളും ഓരോ സീറ്റുകളിലേക്ക് വി.ഐ.പിയും എച്ച്‌.എ.എമ്മും പരിഗണിക്കപ്പെടുമെന്നുമാണ് സൂചന.

ബീഹാറില്‍ 43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്. 74 സീറ്റുകളില്‍ ബി.ജെ.പി ആണ് വിജയിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *