ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ജനവിധി തേടി പ്രമുഖര്‍

ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പില്‍ പ്രമുഖരാണ് ജനവിധി തേടുന്നത്. മൂന്നാംഘട്ടത്തില്‍ 78 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ്. 2.34 കോടി വോട്ടര്‍മാര്‍ ജനവിധി രേഖപ്പെടുത്തും. 1204 സ്ഥാനാര്‍ഥികളാണു ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. ന്യൂനപക്ഷവിഭാഗങ്ങള്‍ കൂടുതലായുള്ള സീമാഞ്ചലടക്കമുള്ള വടക്കന്‍ ബീഹാറിലെ 2.35 കോടിയിലേറെ വോട്ടര്‍മാരാണ് സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കുക. ജെഡിയു 37, ആര്‍ജെഡി 46, ബിജെപി 35, കോണ്‍ഗ്രസ് 25 സീറ്റുകളിലും ഇടത് പാര്‍ട്ടികള്‍ ഏഴ് സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

രാവിലെ ഏഴ് മണിമുതല്‍ മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിംഗ്. അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ബന്ധു ബിജെപിയുടെ നീരജ് കുമാര്‍ സിങ് ചാട് പുര്‍ മണ്ഡലത്തില്‍നിന്നു ജനവിധി തേടും. പപ്പുയാദവ്, മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവിന്റെ മകള്‍ സുഭാഷിണി യാദവ് ബിഹാറിഗഞ്ച് മണ്ഡലത്തിലാണ് മത്സരിക്കുന്നത്. ജെഡിയു എംപി വൈദ്യനാഥ് മഹാതോ അന്തരിച്ചതിനെ തുടര്‍ന്ന് വാല്‍മീകി നഗര്‍ ലോക്സഭാ സീറ്റിലേക്കും ശനിയാഴ്ച വോട്ടെടുപ്പ് നടക്കും.
243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളായാണു തെരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ മൂന്നിനു 94 സീറ്റുകളിലേക്കു നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 55.70 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന് തീയതികളിലായിരുന്നു ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പ് നടന്നത്.നവംബര്‍ 10-നാണ് വോട്ടെണ്ണല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *