ബിഹാറിലെ മഹാസഖ്യം ത്രി ഇഡിയറ്റ്സിനെ പോലെയെന്ന് മോദി


ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പരസ്പരം വാക്ചാതുര്യത്തിലൂടെ പോര് തുടരുകയാണ് മുന്നണികള്‍. കഴിഞ്ഞ ദിവസം സിനിമാഗാനം ഉപയോഗിച്ച് മോദിയെ കളിയാക്കിയ നിതിഷ് കുമാറിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് നരേന്ദ്രമോദി. ജനതാദള്‍, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവരടങ്ങുന്ന ബിഹാറിലെ മഹാസഖ്യം ത്രീ ഇഡിയറ്റ്‌സിനെപ്പോലെയാണെന്ന് പറഞ്ഞാണ് മോദി പുതിയ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.
തനിക്കെതിരെ സിനിമാഗാനം പാടിയ നിതീഷിനെയും സംഘത്തെയും തിരിച്ചടിക്കാനും മോദി മറന്നില്ല. സംഗീത കച്ചേരി നടത്താനും സംഗീതം നന്നാക്കാനും തെരഞ്ഞെടുപ്പിന് ശേഷം ഇനിയും സമയം ഉണ്ടാകുമെന്ന് മോദി തിരിച്ചടിച്ചു.




Sharing is Caring