ബിഹാര്‍ തിരഞ്ഞെടുപ്പ് ആദ്യഘട്ടം തിങ്കളാഴ്ച


പട്‌ന: അഞ്ച് ഘട്ടങ്ങളായി നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച തുടങ്ങും. നവംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവും. എട്ടിന് ഫല പ്രഖ്യാപനം. 243 അംഗ നിയമസഭയിലെ 49 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയും ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിശാലസഖ്യവും തമ്മിലാണ് മുഖ്യമത്സരം. പത്തര കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് 6,68 26 658 വോട്ടര്‍മാരാണുള്ളത്.




Sharing is Caring