പ്രശസ്ത തമിഴ് ചലച്ചിത്രതാരം മനോരമ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ താരം മനോരമ എന്ന ഗോപിശാന്ത (78) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം അര്‍ധരാത്രിയോടെ ചെന്നൈയിലായിരുന്നു മരണം. പത്മശ്രീ ബഹുമതി, മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം, തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം എന്നിവയുള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.

ഏറ്റവും കൂടുല്‍ സിനിമകളില്‍ അഭിനയിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. തമിഴിന് പുറമേ മലയാളം, കന്നട, തെലുങ്ക്, തുടങ്ങിയ സിനിമകളിളും മനോരമ അഭിനയിച്ചിട്ടുണ്ട്. ആയിരത്തിലധികം സിനിമകളിലും അത്രത്തോളം നാടകവേദികളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങിനിന്നു. ഭര്‍ത്താവ് പരേതനായ എസ്.എം. രാമനാഥന്‍. മകന്‍: ഭൂപതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *