ന്യൂഡല്‍ഹി: ബിനോയ് കോടിയേരിക്കെതിരായ സാമ്ബത്തിക തട്ടിപ്പ് ആരോപണത്തില്‍ പൊളിറ്റ് ബ്യൂറോ നിലപാടു വ്യക്തമാക്കണമെന്നു ബംഗാള്‍ ഘടകം വ്യക്തമാക്കി. പാര്‍ട്ടിയുടെ പ്രതിച്ഛായ വിവാദം കെടുത്തിയെന്നു ബംഗാള്‍ ഘടകം സംസ്ഥാന സമിതി ചേര്‍ന്നു വിലയിരുത്തി.
വിഷയത്തില്‍ വ്യക്തമായ വിശദീകരണം കേരള നേതൃത്വം നല്‍കിയിട്ടില്ല. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കുറ്റപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചതു ശരിയായില്ലെന്നും ബംഗാള്‍ ഘടകം നിലപാടെടുത്തു. കേരള ഘടകത്തിലെ വിഷയങ്ങള്‍ ചര്‍ച്ചയായത് ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ്. വിഷയം ഉന്നയിച്ചത് മാനവ് മുഖര്‍ജി, മൊയ്നുല്‍ ഹസന്‍ എന്നിവരാണ്.

പാര്‍ട്ടിക്കു ഈ കേസ് തീരാകളങ്കമുണ്ടാക്കി. സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഇത്തരം ആരോപണങ്ങളില്‍ ഉള്‍പ്പെട്ടതു പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. പിബി ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണം എന്നുമാണ് സംസ്ഥാന സമിതിയുടെ ആവശ്യം.













