ബിനോയ് വിശ്വത്തിന്റെ മാതാവ് സി കെ ഓമന അന്തരിച്ചു


കോട്ടയം:സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും മ​ഹി​ളാ സം​ഘം നേതാവുമായിരുന്ന സി കെ ഓമന അന്തരിച്ചു . മുന്‍ വൈക്കം എംഎല്‍എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സികെ വിശ്വനാഥന്റെ ഭാര്യയും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുന്‍ മന്ത്രി ബിനോയ് വിശ്വത്തിന്റെ മാതാവുമാണ് .


സാമൂഹിക പരിഷ്കര്‍ത്താവും കോണ്‍ഗ്രസ്​ നേതാവും എഴുത്തുകാരനുമായിരുന്ന വൈക്കം ചേലക്കാട്ട് മാളികയില്‍ ഇ മാധവന്‍ മാസ്റ്ററുടെയും കൗസല്യയുടെയും മകളായിരുന്നു സി കെ ഓമന. 13ാം വയസുമുതല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാണ്.




Sharing is Caring