ബിഡിജെഎസ് ഉറപ്പിച്ചുതന്നെ; വേങ്ങരയിലെ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നില്ല; വിട്ടുനില്‍ക്കാന്‍ നിര്‍ദേശം നല്‍കിയത് സംസ്ഥാന നേതൃത്വം


വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ബിഡിജെഎസ് തീരുമാനം. ഇന്നുരാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് അധ്യക്ഷത വഹിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചതെന്നാണ് മലപ്പുറത്തെ ബിഡിജെഎസ് ഘടകം വ്യക്തമാക്കുന്നത്.


കഴിഞ്ഞദിവസം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇടതുപക്ഷവുമായി ബിഡിജെഎസ് അടുക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് എന്‍ഡിഎ കണ്‍വെന്‍ഷനില്‍ നിന്നുളള വിട്ടുനില്‍ക്കലും. കെ. ജനചന്ദ്രനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഇന്നലെയാണ് ബിജെപി പ്രഖ്യാപിച്ചത്. ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ബിഡിജെഎസിന്റെ തീരുമാനം.




Sharing is Caring