ബിജെപി അംഗത്വ വിതരണം :സംസ്ഥാന തല ഉദ്ഘാടനത്തിന് നിര്‍മ്മല സീതാരാമന്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി അംഗത്വ വിതരണ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യാന്‍ നിര്‍മ്മല സീതാരാമന്‍ എത്തും. തിരുവനന്തപുരത്ത് വച്ച നടക്കുന്ന പരിപാടിയില്‍ നിര്‍മ്മല സീതാരാമനാണ് പ്രധാന അതിഥി ആവുക. കേരളത്തിലെ ബിജെപി അംഗങ്ങളുടെ എണ്ണം 30 ലക്ഷമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്ബെയിന്‍ എന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കി ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും കേരളത്തില്‍ ഒരു സീറ്റ് പോലും പാര്‍ട്ടിക്ക് നേടാനായില്ല. അതുകൊണ്ടുതന്നെ എല്ലായിടത്തും എത്തുക, എല്ലാവരിലേക്കും എത്തുക എന്ന ലക്ഷ്യവുമായാണ് ബിജെപിയുടെ അംഗത്വ വിതരണ ക്യാംപയിന് തുടക്കമാകുന്നത്.




Sharing is Caring