ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും നികുതി കൂട്ടാന്‍ തീരുമാനിച്ചതിന് പിന്നാലെഎണ്ണ വില വര്‍ധിപ്പിച്ച് കമ്ബനികള്‍. പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂട്ടിയത്.
ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും ഒരു രൂപ വീതം എക്സൈസ് നികുതി, റോഡ് അടിസ്ഥാന സൗകര്യ സെസ് എന്നിവ വര്‍ധിപ്പിച്ചിരുന്നു.നിലവില്‍ പെട്രോളിനും 17.98 രൂപ ഡീസലിന് 13.83 രൂപയും എക്സൈസ് ഡ്യൂട്ടി ചുമത്തുന്നുണ്ട്. ഇതിന് പുറമേ വിവിധ സംസ്ഥാനങ്ങള്‍ പെട്രോളിനും ഡീസലിനും മുകളില്‍ വാറ്റും ചുമത്തുന്നുണ്ട്














