ബിജു രമേശിന് സ്ഥിരതയില്ലെന്ന് ബാറുടമകളുടെ സംഘടന

ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലുകള്‍ തള്ളി ബാറുടമകളുടെ സംഘടന. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സുനില്‍കുമാറാണ് ബിജു രമേശിന്‍റെ വെളിപ്പെടുത്തലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഉടമകളോ സംഘടനയോ ആര്‍ക്കും പണം പിരിച്ച്‌ നല്‍കിയിട്ടില്ല. ബിജു രമേശിന്‍റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ല. ബിജു രമേശിന്‍റെ നിലപാടുകളോട് യോജിക്കാന്‍ കഴിയില്ലെന്നും സുനില്‍കുമാര്‍ മീഡിയവണിനോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജു രമേശ് ഉന്നയിച്ചത്. രമേശ് ചെന്നിത്തല മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് നേരത്തേ ബിജുരമേശ് ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച്‌ പൊലീസിന് മൊഴി നല്‍കരുതെന്ന് രമേശ് ചെന്നിത്തല കാല് പിടിച്ച്‌ അപേക്ഷിച്ചെന്നും അതിനാല്‍ മൊഴി കൊടുത്തില്ലെന്നുമാണ് പറഞ്ഞത്. കെ.എം മാണി ആവശ്യപ്പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ബാര്‍കോഴ കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്നും ബിജു രമേശ് ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *