ബാ​റു​ക​ള്‍ തു​റ​ക്ക​ല്‍: അ​ടു​ത്ത മ​ന്ത്രി​സ​ഭ​യി​ല്‍ തീ​രു​മാ​നം

സാ​മൂ​ഹി​ക അ​ക​ലം അ​ട​ക്ക​മു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ബാ​റു​ക​ള്‍ തു​റ​ക്കാ​മെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ തു​റ​ന്ന മാ​തൃ​ക​യി​ല്‍ ബാ​റു​ക​ള്‍ സം​സ്ഥാ​ന​ത്തും തു​റ​ക്കാ​മെ​ന്ന എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി.

സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ച്ച്‌ റ​സ്റ്റോ​റ​ന്‍റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു പോ​ലെ ബാ​റു​ക​ളും പ്ര​വ​ര്‍​ത്തി​ക്കാ​നാ​കു​മെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ ഇ​ള​വി​നെ തു​ട​ര്‍​ന്ന് ബാ​റു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​റു​ട​മ​ക​ള്‍ സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ നി​ജ​സ്ഥി​തി പ​രി​ശോ​ധി​ച്ച്‌ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റോ​ടു നി​ര്‍​ദേ​ശി​ച്ചു. തു​ട​ര്‍​ന്നാ​ണ് ബാ​റു​ക​ള്‍ തു​റ​ക്കാ​മെ​ന്നും കു​പ്പി​യോ​ടെ മ​ദ്യം വി​ല്‍​ക്കാ​ന്‍ ബാ​റു​ക​ള്‍​ക്ക് ന​ല്‍​കി​യ അ​നു​മ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നു​മു​ള്ള റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *