ബാർകോഴ കേസിൽ പിതാവിനെ വേട്ടയാടിയവരുടെ അടുത്ത ലക്ഷ്യം താനാണെന്ന് ജോസ് കെ മാണി

ബാര്‍കോഴ കേസില്‍ കെ.എം മാണിക്കെതിരെ ഒരു തെളിവും ഇല്ലാതിരുന്നിട്ടും അദ്ദേഹത്തെ വേട്ടയാടിയവര്‍ ഇപ്പോള്‍ തന്നെ ലക്ഷ്യം വെക്കുന്നുവെന്ന്​ ജോസ് കെ.മാണി. ബാര്‍കോഴ കേസ്​ പിന്‍വലിക്കാന്‍ ജോസ്​ കെ.മാണി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും പിന്നീട്​ 10 കോടി വാഗ്​ദാനം ചെയ്​തുവെന്നുമുള്ള ബിജു രമേശി​െന്‍റ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാണി സാറിനെതിരെ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് ബിജു രമേശ് ഇപ്പോള്‍ നടത്തുന്നത്. ഇതുവരെ ഉന്നയിക്കാത്ത ഒരു ആരോപണവുമായി ബിജുരമേശ് ഇപ്പോള്‍ രംഗത്തെത്തിയതി​െന്‍റ രാഷ്ട്രീയലക്ഷ്യം ജനങ്ങള്‍ക്ക് തിരിച്ചറിയാനാവുമെന്നും ജോസ് കെ. മാണി പറഞ്ഞു.

ബാര്‍കോഴ കേസ്​ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്​ ബാറുടമ ജോണ്‍ കല്ലാട്ടി​െന്‍റ ഫോണിലേക്ക്​ ജോസ്​.കെ മാണി വിളിച്ചുവെന്നും പണം വാഗ്​ദാനം ചെയ്​തുവെന്നുമാണ്​ ബിജ​ു രമേശ്​ ആരോപിച്ചത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *