ബാറില്‍ വച്ച്‌ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ട് പ്രതികൾ പിടിയിൽ


ബാറില്‍ വച്ച്‌ യുവാവിന്റെ മൂക്കിടിച്ച്‌ തകര്‍ത്ത് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ രണ്ട് പ്രതികളെ പിടികൂടി ചാലിശ്ശേരി പൊലീസ്.തൃശൂര്‍ വരവൂര്‍ നായരങ്ങാടി സ്വദേശികളായ ബജീഷ്(34), തറയില്‍ വീട്ടില്‍ നസറുദ്ദീന്‍(29) എന്നിവരാണ് പൊലീസ് പിടിയിലായത്. ഈ മാസം 5 നായിരുന്നു കേസിനാസ്പദമായ സംഭവം.


ആറങ്ങോട്ട്കരയിലെ ബാറില്‍ വച്ച്‌ രണ്ട് പ്രതികളും ചേര്‍ന്ന് മറ്റൊരു യുവാവിനെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുകയും മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ മൂക്ക് ഇടിച്ച്‌ തുര്‍ക്കുകയുമായിരുന്നു. ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിടിയിലായ പ്രതി നസറുദ്ദീന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു




Sharing is Caring