ബാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ അറസ്​റ്റില്‍


തൃശൂര്‍: പഴയന്നൂരില്‍ നാല് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ്​കളുമായെത്തി ബാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കേസിലെ മുഖ്യപ്രതികളായ നായ പരിശീലകര്‍ തൃശൂര്‍ പൂങ്കുന്നം വെട്ടിയാട്ടില്‍ വൈശാഖ്, അഞ്ചേരി കുരിയച്ചിറ നെല്ലിക്കല്‍ വൈശാഖ് എന്നിവരാണ് അറസ്​റ്റിലായത്​.


സെപ്തംബര്‍ 21-ന്​ രാത്രിയാണ്​ പഴയന്നൂരിലെ രാജ് റീജന്‍സി ബാറില്‍ യുവാക്കള്‍ ആക്രമണം നടത്തിയത്. നാല് ജെര്‍മന്‍ ഷെപ്പേര്‍ഡ് നായകളേയും കൊണ്ട് വന്ന ഇവര്‍ വടിവാള്‍ വീശിയാണ് അക്രമം നടത്തിയത്.മദ്യപിച്ചതി​​െന്‍റ പണം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. പണം നല്‍കിയാല്‍ മാത്രമേ ഫോണ്‍ നല്‍കുകയുള്ളുവെന്ന് ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ബാറില്‍ നിന്ന് പുറത്തേക്കുപോയ യുവാക്കള്‍ നാല് ജര്‍മ്മന്‍ ഷെപ്പേഡ് നായകളുമായി തിരിച്ചെത്തി ബാര്‍ ആക്രമിക്കുകയായിരുന്നു.


സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇവര്‍ വാടകക്ക് താമസിച്ചിരുന്ന വീടി​​െന്‍റ ഉടമസ്ഥനായ റിട്ട. പൊലീസുകാര‍​ന്‍ പരിശീലനത്തിനായി ഇവരെ ഏല്‍പ്പിച്ച നായ്​ക്കളെ ഉപയോഗിച്ചാണ്​ ആക്രമണം നടത്തിയത്​. യുവാക്കള്‍ ബാര്‍ അടിച്ചുതകര്‍ക്കുന്നതി​​െന്‍റ ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ വ്യക്തമായിരുന്നു. മാരാകായുധങ്ങള്‍ ഉപയോ​ഗിച്ചാണ് യുവാക്കള്‍ ബാറി​​െന്‍റ ചില്ലുകളും കംപ്യൂട്ടറുകളും അടിച്ചുതകര്‍ത്തത്.



Sharing is Caring