ബാര്‍കോഴയില്‍ രമേശ്‌ ചെന്നിത്തലക്ക്‌ എതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ സര്‍ക്കാര്‍

ബാര് കോഴ കേസില് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രിമാരായ വി എസ് ശിവകുമാര് , കെ ബാബു എന്നിവര്ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

അന്വേഷണത്തിന് ഗവര്ണ്ണറുടെയും സ്പീക്കറുടേയും അനുമതി തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോഴ നല്‍കിയെന്ന ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ ഉടനെ അന്വേഷണം തുടങ്ങും.രമേശ് ചെന്നിത്തലക്കടക്കം കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ വിജിലന്സിന്റെ ക്വിക്ക് വെരിഫിക്കേഷന് നേരത്തെ കഴിഞ്ഞിരുന്നു. എന്നാല് ജനപ്രതിനിധികളായതിനാല്‍ ഇവര്‍ക്കെതിരായ അന്വേഷണത്തിന് ഗവര്ണ്ണറുടെയും സ്പീക്കറുടെയും അനുമതി വേണം.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്സൈസ് മന്ത്രി കെ ബാബു, മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കൈമാറിയെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.രമേശ് ചെന്നിത്തല ഒരുകോടി രൂപയും കെ ബാബു 50 ലക്ഷവും വി എസ് ശിവകുമാര്‍ 25 ലക്ഷവും കൈപ്പറ്റിയെന്നാണ് വെളിപ്പെടുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *