ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസുകാരന്‍ മരിച്ചു


കാസര്‍കോട്: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന്‍ മരിച്ചു. കാസര്‍കോട്, ബേഡകം കുണ്ടംകുഴി തുമ്പടുക്കത്തെ ശിവപ്രസാദ്, ദയകുമാരി എന്നിവരുടെ മകന്‍ ആദിയാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.


സഹോദരി ദീക്ഷയ്‌ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ പൊട്ടിയ ബലൂണ്‍ ആദിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ ഇത് പുറത്തെടുക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേതുടര്‍ന്ന് കുണ്ടംകുഴിയിലെ ക്ലിനിക്കിലും പിന്നീട് കാസര്‍ക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.




Sharing is Caring