കൊല്ലം കളക്ടറേറ്റ് സ്ഫോടനത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നാല് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. പ്രതികളെല്ലാം ബെയ്സ് മൂവ്മെന്റ് പ്രവര്‍ത്തകരാണ്. ഒരാളെ മാപ്പുസാക്ഷിയാക്കി.
അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ഷംസൂണ്‍ കരിം രാജ, ഷംസുദീന്‍ എന്നിവരാണ് പ്രതികള്‍. അഞ്ചാം പ്രതി മുഹമ്മദ് ആയൂബിനെയാണ് മാപ്പുസാക്ഷിയാക്കിയത്. ബേസ് മൂവ്മെന്റ് എന്ന സംഘടനയ്ക്ക് രൂപം കൊടുത്തത് അബ്ബാസ് അലിയാണ്. ഇയാള്‍ നല്കിയ മൊഴിയില്‍ മറ്റ് നാല് പ്രതികളുടെയും പങ്ക് വ്യക്തമാക്കിയിരുന്നു. മൈസൂരില്‍ നടന്ന ബോംബ് സ്ഫോടനത്തെപ്പറ്റി അന്വേഷിച്ച എന്‍ഐഎയാണ് പ്രതികളെ കുടുക്കിയത്.

2016 ജൂണ്‍ പതിനഞ്ചിനാണ് കളക്ടറേറ്റില്‍ സ്ഫോടനം ഉണ്ടായത്. മുന്‍സിഫ് കോടതിക്കും സബ്ട്രഷറിക്കുമിടയില് നിര്‍ത്തിയിട്ടിരുന്ന തൊഴില്‍വകുപ്പിന്റെ ജീപ്പിന് സമീപത്ത് നിന്നുമാണ് സ്ഫോടനം ഉണ്ടായത്.













